ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പെട്ടിയും ബാഗുമൊക്കെയായി ഒരു പുതിയ നഗരത്തിലേക്ക് എത്തിച്ചേരുന്ന ഫഹദിന്റെ കഥാപാത്രത്തെയാണ് ഫസ്റ്റ് ലുക്കില്‍ ചിത്രീകരിച്ചിരിക്കുന്നത്.
സത്യന് അന്തിക്കാടിന്റെ മകനായ അഖില്‍ അച്ഛന്റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു.
ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക