സതാംപ്ടണ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രമാണ് മലയാളി ബാറ്റർ സഞ്ജു സാംസണുണ്ടായിരുന്നത്.
എന്നാല്‍ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതെ വന്നതോടെ നാട്ടിലേക്ക് മടങ്ങുകയാണ് സഞ്ജു.
ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങും മുമ്പ് സഞ്ജു സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരാധകർക്ക് ഹൃദയഭേദകമായി.
‘Heading back home. എല്ലാവർക്കും നന്ദി’ എന്നായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലുമായി ആരാധകരെ നെഞ്ചോട് ചേർത്ത് സഞ്ജുവിന്റെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക