വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു, അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു, എനിക്ക് ഇഷ്ടമായിയെന്ന് വിക്രം
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന് ഹൃദയാഘാതമായിരുന്നു എന്ന നിലയിലാണ് വാർത്തകൾ വന്നിരുന്നത്. പിന്നാലെ ഹൃദയാഘാതമല്ലെന്ന് പറഞ്ഞ് മകന് ധ്രുവ് വിക്രമും ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു. ഇപ്പോഴി താ താൻ ആശുപത്രിയിൽ ആയതിന് പിന്നാലെ വന്ന വാർത്തകളെ കുറിച്ച് സംസാരിക്കുകയാണ് വിക്രം.
‘നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലുമായയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു.
അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു. എനിക്ക് ഇഷ്ടമായി. എന്തെല്ലാം നമ്മള് കാണുന്നു, ഇതൊന്നും ഒന്നുമില്ല’, എന്ന് വിക്രം തമാശ രൂപേണ പറഞ്ഞു. കോബ്രയുടെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
ഓഗസ്റ്റ് 11ന് ആണ് കോബ്ര റിലീസ് ചെയ്യുക. ആര് അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര് റഹ്മാന് ആണ് സംഗീത സംവിധാനം. ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക