കൊച്ചി: പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ മോൻസൻ മാവുങ്കലിന്റെ ജാമ്യ ഹർജികൾ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ജാമ്യഹർജികൾ തള്ളിയുള്ള ഉത്തരവ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ 2 പീഡനക്കേസുകളാണ് മോൻസൻ മാവുങ്കലിന്റെ പേരിലുള്ളത്.
ജീവനക്കാരിയുടെ മകളെ, ഉന്നത വിദ്യാഭ്യാസത്തിനു സഹായം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നും വിവാഹിതയായ യുവതിയെ പീഡിപ്പിച്ചുവെന്നും ആരോപിച്ചാണു കേസുകൾ.
വ്യാജ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ 2021 സെപ്റ്റംബർ 25 ന് മോൻസൻ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പീഡനക്കേസുകൾ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക