തിരുവനന്തപുരം: സിപിഐ ദേശീയ നിർവാഹകസമിതി അംഗം ആനി രാജയും സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.എം.മണിയും തമ്മിലെ വാക്പോരിൽ സിപിഐ സംസ്ഥാന നേതൃത്വം കക്ഷി ചേരില്ല.
കെ.കെ.രമയ്ക്കതിരെ മണി നടത്തിയ പ്രതികരണം നിയമസഭയിലെ ഭരണ–പ്രതിപക്ഷ തർക്കത്തിന്റെ ഭാഗമായി കാണണമെന്നും അവിടെത്തന്നെ പരിഹാരം കാണണമെന്നുമാണ് കേരള നേതൃത്വത്തിന്റെ നിലപാട്.
അതു ലംഘിച്ച് മണിക്കെതിരെ ആനി നടത്തിയ പ്രസ്താവന സിപിഐ നേതൃത്വത്തിന് തീരെ രസിച്ചിട്ടില്ല.
‘‘ആനി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. അതു പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. എന്നാൽ, അതു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമല്ല’’– സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക