ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കുന്നതിന് അർപ്പണബോധവും സമയവും ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്.
മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഒരാളുടെ ഭാരം വർധിക്കാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ…
പപ്പായയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പപ്പായ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായയിൽ ജലാംശം കൂടുതലും കലോറി കുറവും ആയതിനാൽ, കലോറി അധികമാകാതെ തന്നെ സംതൃപ്തി നൽകാനാകും.
നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദഹനത്തിന് അത്യുത്തമമാണ്. മാത്രമല്ല കൂടുതൽ നേരം വയറു നിറയ്ക്കുകയും ചെയ്യും. ഇത് വിശപ്പ് കുറയ്ക്കുന്നു. അങ്ങനെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക