ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായാണ് ഫ്ലിപ്കാർട്ട് എത്തിയിരിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് സെയിൽ ആരംഭിക്കുകയാണ് എന്നതാണ് പുതിയ വിശേഷം. വിവരം പുറത്തുവന്നതോടെ ഉപയോക്താക്കളെല്ലാം സന്തോഷത്തിലാണ്. ആദായ വിൽപ്പന ഈ മാസം 23 മുതൽ 27 വരെയാണ് നടക്കുക.
13ാമത് ജെ സി ഡാനിയല്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോർജ് മികച്ച നടൻ
എല്ലാവിധ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും വലിയ ഓഫറുകളോടെ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. സ്മാർട്ട് ഫോണുകൾ, ഹെഡ്ഫോണുകൾ,, സ്പീക്കറുകൾ എന്നിങ്ങനെ മറ്റുള്ള ഉപഭോക്തൃ ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെല്ലാം വൻ ഓഫറുകളാണ് നൽകുന്നത്. എന്നാൽ, ഓഫറുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നമുക്ക് അതിനെക്കുറിച്ചൊന്നും സംസാരിക്കേണ്ടെന്നും, സിനിമയെ പറ്റി സംസാരിക്കാമെന്ന് സൗബിന് ഷാഹിര്‍
അതേസമയം, മോട്ടറോള, ആപ്പിൾ, വിവോ, ഓപ്പോ എന്നിവയുടെ സ്മാർട് ഫോണുകൾ വിലക്കിഴിവിൽ വിൽക്കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, സ്മാർട്ട് വാച്ചുകൾക്ക് 65 ശതമാനം വരെ വിലക്കിഴിവാണ് നൽകുന്നത്. ഉപഭോക്താക്കൾക്ക് പരിമിതമായ സമയത്തേക്കുള്ള ഡീലുകളും പ്രതീക്ഷിക്കാം എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക