മട്ടൻ കറി, മട്ടൻ റോസ്റ്റ് ഇതൊക്കെ മലയാളികളുടെ ഇഷ്ട മട്ടൻ വിഭവങ്ങളുടെ ലിസ്റ്റിൽ തന്നെ ഉള്ളവയാണ്. മട്ടൻ സൂപ്പൊക്കെ ഇഷ്ടമുള്ളവരും ഉണ്ടായിരിക്കും. അല്ലെ..? ചിക്കൻ, മീൻ എന്നിവയൊക്കെ പോലെ ഇപ്പോഴും ഉണ്ടാക്കുന്ന ഒന്നല്ല മട്ടൻ വിഭവം. അതുകൊണ്ട് തന്നെ ഉണ്ടാക്കുമ്പോൾ അത് നല്ല രുചിയോടെ തന്നെ ആകണ്ടേ.. എന്നാൽ നമുക്ക് നല്ല രുചിയുള്ള മട്ടൻ പെരട്ട് തയ്യാറാക്കി നോക്കിയാലോ…
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ചില ഭക്ഷണങ്ങള്‍
മട്ടൻ പേരട്ട് എങ്ങനെ ഉണ്ടാകാം.. അതിലേക്കാവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് നോക്കാം;
മട്ടൻ
വറ്റൽ മുളക് – 4 ,5 എണ്ണം
കറിവേപ്പില – 3 തണ്ട്
കടുക് – കുറച്ച്
ഓയിൽ – 5 സ്പൂൺ
ചെറിയ ഉള്ളി – 1 /4 കപ്പ്
സവാള – രണ്ടെണ്ണം
തക്കാളി – ഒന്ന്
ഇഞ്ചി , വെളുത്തുള്ളി ചെറുതായി അരിഞ്ഞത്
മല്ലിയില
മഞ്ഞപ്പൊടി
ഉപ്പ്
മല്ലിപ്പൊടി – 3 ടി സ്പൂൺ
കുരുമുളക് പൊടി – 4 സ്പൂൺ
മുളക് പൊടി – 1 ടി സ്പൂൺ
തേങ്ങാക്കൊത്ത് – ആവശ്യാനുസരണം
മീറ്റ് മസാല – 20 ഗ്രാം
കറിമസാല – 1 /4 ടി സ്പൂൺ
പഞ്ചസാരയില്‍ മായമുണ്ടോ? കണ്ടെത്താന്‍ ഒരു വഴി ഇതാ
തയ്യാറാക്കേണ്ട വിധം;
മട്ടൻ ചെറിയ കഷ്ണങ്ങളാക്കി നന്നായി കഴുകിയ ശേഷം കുക്കറിൽ ഇട്ട് മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക. മട്ടൻ നന്നായി വെന്തു വരുമ്പോഴേക്കും നമുക്ക് മസാല തയ്യാറാക്കാം. അതിനായി പേരട്ട് തയ്യാറാക്കേണ്ട പാത്രം സ്റ്റൗവ്വിൽ വച്ച ശേഷം ചെറിയ തീയിൽ ചൂടാക്കുക. ചട്ടി ചൂടായി വരുമ്പോൾ ചട്ടിയിലേയ്ക്ക് ഓയിൽ ഒഴിക്കണം. ശേഷം കടുക് പൊട്ടിക്കുക, ഒപ്പം വറ്റൽ മുളക് , കറിവേപ്പില എന്നിവയും ഇട്ട് നന്നായി പൊട്ടിച്ചെടുക്കുക.
ശേഷം ചെറുതായി അറിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി ചട്ടിയിലേക്ക് ഇടുക. ഇത് അത്യാവശ്യം മൂത്ത് വന്നാൽ വെളുത്തുള്ളി കൂടി ചേർത്ത് നന്നായി ഇളക്കുക. നന്നായി വഴറ്റി പാകമായാൽ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്ത് നന്നായി ഇളക്കുക. ഉള്ളി എളുപ്പത്തിൽ പരുവമായി വരാൻ കുറച്ച് ഉപ്പ് ചേർത്താൽ മതിയാകും. നന്നായി വഴറ്റി വന്നാൽ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള കൂടി ചേർക്കാം. നന്നായി വെന്ത് പാകമായി കഴിഞ്ഞാൽ ഇതിലേയ്ക്ക് മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, മീറ്റ് മസാല, കറിമസാല എന്നിവ ചേർത്ത് നന്നായി ഇളക്കാം.
മാഗി കൊണ്ട് പിസ! മാഗി പിസ തയ്യാറാക്കിയാലോ?
മസാല നന്നായി ഇളക്കി പകമാക്കണം. ഉപ്പ് പിന്നീട് നോക്കി ആവശ്യത്തിന് ചേർത്താൽ മതിയാകും. മസാല നന്നായി പരുവമാക്കണം. പരുവമായി വന്നാൽ ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് വേവിച്ച് എടുക്കാം. വീണ്ടും നന്നായി ഇളക്കി കൊടുക്കണം. ഇത് പാകമായി വന്നാൽ ഇനി നമുക്ക് വേവിച്ചെടുത്ത മട്ടൻ ഇതിലേയ്ക്ക് ചേർത്ത് കൊടുക്കാം. വേവിച്ച വെള്ളം തന്നെ കുറച്ച് ചേർക്കാം. ഇത് നന്നായി മസാലയിൽ പിടിക്കുന്ന വരെ ഇളക്കി കൊടുക്കാം.. നല്ല പരുവമായി കിട്ടുക എന്നതാണ് വേണ്ടത്. മസാല എത്ര പിടിക്കുന്നോ അതിലായിരിക്കും പെരട്ടിന്റെ രുചി. അടച്ച വച്ച് വേവിക്കേണ്ട ആവശ്യം ഇല്ല.
പൊള്ളുന്ന വേനലിൽ ഉള്ളം തണുപ്പിക്കാൻ ഈ പഴങ്ങൾ കഴിച്ചോളൂ..
ഇത് നന്നായി പാകമായി വരുമ്പോഴേക്കും ഒരു ചെറിയ പാനിൽ കുറച്ച് എണ്ണ ഒഴിച്ച് തേങ്ങാക്കൊത്ത് നന്നായി മൂപ്പിച്ചെടുക്കാം. പേരട്ട് നന്നായി പാകമായാൽ തേങ്ങാക്കൊത്ത് കൂടി ചേർത്ത് ഇളക്കാം.. ഇനി സ്റ്റൗ ഓഫ് ചെയ്യാം. ശേഷം ഇതിലേക്ക് മല്ലിയില കൂടി വിതറാം. നല്ല മട്ടൻ പെരട്ട് തയ്യാറായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക