വേനൽ മഴ ശക്തമായെങ്കിലും പകലുള്ള ചൂടിന് യാതൊരു കുറവും വന്നിട്ടില്ല. അല്ലേ.. വെയിലത്ത് ചൂട് കാറ്റടിക്കുന്നതും ശരീരം വരണ്ട പ്രശ്നങ്ങൾക്ക് കാരണമാണ്. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും എല്ലാം വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശരീരത്തിൽ ജലാംശം നിലനിർത്തുകയാണ് പ്രധാനം. അതിനായി എന്തൊക്കെ ചെയ്യാം എന്നതാണ് പറയാൻ പോകുന്നത്.
കരളിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്ന ചില പഴങ്ങളുണ്ട്. ഇവ കഴിക്കുന്നത് നിർജലീകരണം ഉണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഏതൊക്കെയാണ് ആ പഴങ്ങൾ എന്നല്ലേ.. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുവാൻ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ഇതില്‍ 90% അടങ്ങിയിരിക്കുന്നത് ജലമാണ്. ദഹന പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും തണ്ണിമത്തന് ശീലമാക്കാവുന്നതാണ്.
ചായ ഇങ്ങനെ കുടിക്കൂ, തടി പോകുന്ന വഴി അറിയില്ല
നിർജലീകരണം തടയാൻ കഴിയില്ലെങ്കിലും ശരീരത്തിലെ അമിതമായുള്ള ചൂടിനെ പ്രതിരോധിക്കുന്നതിന് സഹായകമാകുന്ന ഒന്നാണ് ചെറുപഴം. വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ പഴങ്ങളുടെ കാര്യത്തില്‍ ഏറ്റവും മികച്ച ഒന്നാണ് പഴം എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും പ്രതിരോധിക്കുന്ന കാര്യത്തിലും എന്നും പൊട്ടാസ്യത്തിന്റെ കലവറയായ വാഴപ്പഴം മികച്ചതാണ്.
വെള്ളം കുടിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം
ശരീരത്തില്‍ ഉണ്ടാവുന്ന ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന മറ്റൊരു ഫലമാണ് മൾബറി. സ്ട്രോബറിയും മള്‍ബറിയും ബ്ലൂബെറിയും എല്ലാം ആരോഗ്യം നല്‍കുന്നത് തന്നെയാണ്. വേനല്‍ക്കാല ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ സാധിക്കുന്നവയാണിവ. സാലഡായോ അല്ലെങ്കില്‍ പച്ചക്കറിയായോ പച്ചക്കോ അങ്ങനെ ഏത് വിധത്തിലും കഴിക്കാവുന്ന് ഒന്നാണ് കുക്കുമ്പർ. ശരീരത്തിലെ ചൂട് കുറക്കുന്നതോടൊപ്പം തന്നെ നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക