ഏറ്റവും മികച്ച ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമായി ആമസോൺ പ്രൈം വരിക്കാരെ ലക്ഷ്യമിട്ടുള്ള ഓഫർ സെയിൽ ജൂലൈ 23-24 തീയതികളിൽ നടക്കും.
ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിൽ ആണിത്. ചില സ്മാർട് ഫോൺ ഡീലുകളും മറ്റ് വിശദാംശങ്ങളും ആമസോൺ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലായി 40 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുക. സ്മാർട് ടിവികൾക്ക് 70 ശതമാനം വരെയും ഫാഷൻ ഉൽപന്നങ്ങൾക്ക് 80 ശതമാനം വരെയും ഇളവ് നൽകുന്നുണ്ട്.
ആപ്പിൾ, സാംസങ്, വൺപ്ലസ്, ഷഓമി, ഐക്യൂ, റിയൽമി ( OnePlus, Xiaomi, iQOO, realme) എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകളിൽ പ്രത്യേകം ഓഫറുകൾ നൽകുന്നുണ്ട്.
ആമസോണിന്റെ സ്വന്തം കിൻഡിൽ സീരീസ് ഇ-റീഡറുകൾ, ആമസോൺ എക്കോ സീരീസ് സ്മാർട് സ്പീക്കറുകൾ എന്നിവയ്ക്കും ഓഫറുകളുണ്ട്.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം കിഴിവ് ലഭിക്കും.
പ്രൈം അംഗങ്ങൾക്ക് ചില പ്രീമിയം ഫോണുകൾക്ക് 20,000 രൂപ വരെ കിഴിവും 6 മാസത്തെ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റും ലഭിക്കും.
മൊബൈൽ, അനുബന്ധ ഉൽപന്നങ്ങൾക്ക് 40 ശതമാനം വരെ ഇളവാണ് നൽകുന്നത്. ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ വീണ്ടും വില കുറയും. ഇതോടെ ചില ഫോണുകൾ പകുതി വിലയ്ക്ക് വരെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക