ഗായിക അമൃത സുരേഷിനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ഇരുവരും സായാഹ്ന കാഴ്ചകൾ ആസ്വദിച്ച് പ്രണയാര്‍ദ്രമായി പരസ്പരം നോക്കി നിൽക്കുന്ന മനോഹര ചിത്രമാണിത്.
അമൃതയെ മാറോടണച്ച് ഗോപി സുന്ദർ ആണ് സെൽഫി ചിത്രം പകർത്തിയത്. ‘നിമിഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരുവരുടെയും പുതിയ ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. അടുത്തിടെ ഒരുമിച്ചുള്ള മനോഹര ചിത്രങ്ങളും വിഡിയോകളും അമൃതയും ഗോപി സുന്ദറും പങ്കുവച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ വർഷം മേയിൽ ആണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.
ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക