തുറമുഖം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരവേ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് നിവിന്‍ പോളി.
തുറമുഖം സിനിമ എന്നിറങ്ങുമെന്ന് തനിക്ക് അറിയില്ലെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലവിലുണ്ടെന്നുമായിരുന്നു നിവിന്‍ പോളി പറഞ്ഞത്.
കോവിഡ് കാലത്ത് നിവിന്റേതായി തിയറ്ററിലും ഒടിടിയിലും സിനിമകള്‍ ഉണ്ടായില്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
പ്രേക്ഷകരെ സംബന്ധിച്ച് സിനിമ തിയറ്ററില്‍ വരിക അല്ലെങ്കില്‍ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ വന്ന് കാണാന്‍ പറ്റുക എന്നത് തന്നെയാണ് ചോയ്സ്. എന്റെ കാര്യത്തില്‍ ഏറ്റവും ഒടുവില്‍ വന്ന ചിത്രം മൂത്തോന് ആണ്.
പിന്നെ ഇറങ്ങാന്‍ ഇരുന്നത് തുറമുഖമായിരുന്നു. തുറമുഖം പല കാരണങ്ങളാല്‍, ചില ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റ് പ്രശ്നങ്ങളാല്‍ ഇങ്ങനെ നീണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. അത് ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് എനിക്കറിയില്ല.
ബാക്കിയെല്ലാം ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളാണ്. വരും മാസങ്ങളില്‍ അതൊക്കെ ഇനി ബാക്ക് ടു ബാക്ക് വരുമായിരിക്കും, നിവിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക