റിലീസിനൊരുങ്ങുന്ന നിവിൻ പോളി–ഏബ്രിഡ് ഷൈൻ ചിത്രം മഹാവീര്യരെ വാനോളം പുകഴ്ത്തി പ്രിവ്യു കണ്ടിറങ്ങിയ സിനിമാ നിരൂപകർ.
അവിശ്വസനീയമാം വിധം വ്യത്യസ്തമായ സിനിമ എന്നാണ് സിനിമ നിരൂപകൻ ശ്രീധർ പിള്ള അഭിപ്രായപ്പെടുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ സിനിമ നേരത്തെ തന്നെ ഒന്നാമത് എത്തിയിരുന്നു.
ചിത്രം കണ്ട ശേഷം സംവിധായകൻ സജി ബാബുവിന്റെ വാക്കുകൾ:
സുഹൃത്തും സംവിധായകനുമായ ഏബ്രിഡ് ഷൈന്‍ കുറച്ച് മാസങ്ങൾക്ക് മുന്നേ ഒരു ദിവസം വിളിച്ചിട്ട് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാൻ തന്നു. ഒറ്റയിരുപ്പിന് അത് വായിച്ചു തീർത്തു.
അതൊരു ഗംഭീര തിരക്കഥയായിരുന്നു. പക്ഷേ എനിക്ക് മനസ്സിൽ തോന്നിയത് ഇത് എങ്ങനെ സിനിമയാക്കും, ഇദ്ദേഹത്തിന്റെ മുൻകാല സിനികളൊക്ക ഞാൻ കണ്ടിട്ടുള്ളതാണ്, അത് വച്ച് നോക്കുമ്പോൾ അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യാസമുള്ള ഒരു സ്ക്രിപ്റ്റ് ആണ്..
കണ്ട് തന്നെ അറിയാം ഇത് എങ്ങനെ സിനിമയാകുമെന്ന്.. ഇതൊന്നും ഞാൻ മൂപ്പരോട് പറഞ്ഞില്ല.. നല്ല തിരക്കഥയാണ് എന്ന് പറഞ്ഞു അന്ന് പിരിഞ്ഞു.
സിനിമ പൂർത്തിയാക്കിയതിന് ശേഷം അത് കാണാനായി എന്നെ വീണ്ടും അദ്ദേഹം വിളിച്ചു. ഞാൻ ഒറ്റയ്ക്കിരുന്നു അത് കണ്ടു. സത്യത്തിൽ സിനിമ എന്നെ ഞെട്ടിക്കുക മാത്രമല്ല ചെറിയ അസൂയയും അദ്ദേഹത്തിനോട് തോന്നി എന്നതാണ് സത്യം. ആ തിരക്കഥ വായിച്ചതിനെക്കാൾ ഗംഭീരമായി ചെയ്തിരിക്കുന്ന ചിത്രം.
എപ്പോഴും വ്യത്യസ്തമായ സിനിമകൾ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഇതൊരു അനുഭവം തന്നെയായിരിക്കും.
നാളെ തിയറ്ററുകളിൽ എത്തുന്ന “മഹാ വീര്യർ” തീർച്ചയായും ഒടിടിയിൽ കാണേണ്ടതല്ല, തിയറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു ഗംഭീര സിനിമ എന്ന് മാത്രം പറഞ്ഞ് നിർത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക