സിനിമയ്ക്കും അപ്പുറത്ത് യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാല്‍. പ്രണവിന്റെ സാഹസികത വ്യക്തമാക്കുന്ന മറ്റൊരു വിഡിയോയാണ് ആരാധകരെ അദ്ഭുതപ്പെടുത്തുന്നത്.
കുത്തനെ നില്ക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് യാതൊരുവിധ സഹായങ്ങളുമില്ലാതെ ചവിട്ടികയറുന്ന പ്രണവിനെ വിഡിയോയിൽ കാണാം. പ്രണവിന്റെ അസാമാന്യ ചങ്കുറപ്പിനെയും മനക്കരുത്തിനെയും അഭിനന്ദിച്ച് നിരവധി ആരാധകരും രംഗത്തെത്തി.
അടുത്തിടെ തായ്ലാൻഡിലെ ടോൺസായി മലയിടുക്കില്‍ പിടിച്ചു കയറുന്ന വിഡിയോ പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 2017ല്‍ നടത്തിയ യാത്രക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക