ഏറ്റവും മികച്ച ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമായി ആമസോൺ പ്രൈം വരിക്കാരെ ലക്ഷ്യമിട്ടുള്ള ഓഫർ സെയിൽ ജൂലൈ 23-24 തീയതികളിൽ നടക്കും.
ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിൽ ആണിത്. ചില സ്മാർട് ഫോൺ ഡീലുകളും മറ്റ് വിശദാംശങ്ങളും ആമസോൺ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലായി 40 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുക. സ്മാർട് ടിവികൾക്ക് 70 ശതമാനം വരെയും ഫാഷൻ ഉൽപന്നങ്ങൾക്ക് 80 ശതമാനം വരെയും ഇളവ് നൽകുന്നുണ്ട്.
കുറഞ്ഞ കാലത്തിനിടെ വിപണിയിൽ തരംഗമായ ഉൽപന്നമാണ് സ്മാർട് വാച്ചുകൾ. കുറഞ്ഞ വിലയ്ക്ക് നിരവധി ഫീച്ചറുകളുള്ള നിരവധി സ്മാർട് വാച്ചുകൾ ഇപ്പോൾ ലഭ്യമാണ്.
മുനിര ബ്രാൻഡുകളുടെ സ്മാർട് വാച്ചുകളെല്ലാം ആമസോൺ പ്രൈം ഡേയിൽ വിൽപനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോയ്സ്, ബോട്ട്, ഫയർ ബോൾട്ട്, ആമസ്ഫിറ്റ്, പിട്രോൺ, സീബ്രോണിക്സ്, മി, വൺപ്ലസ്, ഒപ്പോ, ആപ്പിൾ, സാംസങ്, ഓണർ, വാവെയ്, റിയൽമി, ഫിറ്റിബിറ്റ് തുടങ്ങി കമ്പനികളെല്ലാം രംഗത്തുണ്ട്.
സ്മാർട് വാച്ചിനൊപ്പം സ്മാർട് ബാൻഡുകളും ലഭ്യമാണ്. ചില സ്മാർട് വാച്ചുകളും ബാൻഡുകൾക്കും 80 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക