മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. നീണ്ട ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ‘പാപ്പനാ’യുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ചിത്രം ജൂലൈ 29ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ഈവന്റിലെ വീഡിയോകളാണ് ശ്രദ്ധനേടുന്നത്.
കൊച്ചിയിലെ ലുലു മാളിൽ വച്ചായിരുന്നു പാപ്പന്റെ ട്രെയിലർ ലോഞ്ച്. നിരവധി പേരാണ് താരത്തെ കാണാനായി ഇവിടെ അണിനിരന്നത്. തന്റെ പഴയ സിനിമകളിലെ ഡയലോഗുകൾ പറഞ്ഞ് കാണികളെ ത്രസിപ്പിക്കുന്ന സുരേഷ് ഗോപിയെ വീഡിയോകളിൽ കാണാനാകും. ആരാധകരുടെ ആവശ്യപ്രകാരമായിരുന്നു താരം തന്റെ പഞ്ച് ഡയലോഗുകൾ അവതരിപ്പിച്ചത്.
1.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ ആണ് ഇന്ന് പാപ്പന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണിതെന്ന് ട്രെയിലർ നൽകുന്ന സൂചന.
‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക