നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. കുഴമ്പ് രൂപത്തിലാക്കി സ്വർണം കടത്തുവാൻ ശ്രമിക്കവെയാണ് പിടികൂടിയത്. വിമാനത്താവളത്തിൽ യാത്രക്കാരന് തന്റെ ദേഹത്ത് ഒളിപ്പിച്ച് കടത്തുവാൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
‘5 വർഷം വിശ്വാസം അർപ്പിച്ചതിന് നന്ദി’- രാഷ്ട്രപതി രാംനാഥ് കോവിന്ദ്
കുഴമ്പിന്റെ രൂപത്തിലാക്കി വിദേശത്ത് നിന്നും കടത്തിയ 1162 ഗ്രാം സ്വർണമാണ് നെടുമ്പാശ്ശേരിയിൽ നിന്നും പിടികൂടിയത്. ഇത്തരത്തിൽ ദുബായിൽ നിന്നാണ് അദ്ദേഹം എത്തിയത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് ഇയാൾ. ഈ മാസം തന്നെ നിരവധി തവണ വിമാനത്താവളങ്ങൾ വഴി സ്വർണക്കള്ളക്കടത്ത് നടക്കുകയും പിടികൂടുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക