കോഴിക്കോട്: നൂറോളം വാഹന– സ്വര്‍ണ മോഷണക്കേസിലെ പ്രതി കോഴിക്കോട് അറസ്റ്റില്‍.
ഫറോക്ക് മണ്ണാര്‍പാടം കക്കാട് പറമ്പ് പുറ്റേക്കാട് സലാമിനെയാണ് ഫറോക്ക് പൊലീസും കോഴിക്കോട് സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് പിടികൂടിയത് .
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ജില്ലയിലെ മറ്റ് വാഹന മോഷണക്കേസുകളില്‍ തുമ്പുണ്ടാകുമെന്നാണു പൊലിസിന്റെ പ്രതീക്ഷ. മോഷ്ടിച്ച ബൈക്കുകളില്‍ എത്തി സ്ത്രീകളുടെ മാല പൊട്ടിക്കലാണ് സലാമിന്റെ രീതി.
അടുത്തിടെ നടക്കാവ്, ഫറോക്ക് , ചേവായൂര്‍ , തേഞ്ഞിപ്പലം , തൃത്താല പൊലിസ് സ്റ്റേഷന് പരിധികളില്‍ വാഹന മോഷണം നടത്തുകയും മാലപൊട്ടിക്കുകയും ചെയ്തിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇതിനെല്ലാം പിന്നില്‍ സലാമാണെന്ന് വ്യക്തമായത്. 150 ഓളം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക