സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. കർക്കിടക വാവുബലി പ്രമാണിച്ചാണ് ഉച്ചവരെ റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കി.
സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി
ഉച്ചയ്ക്ക് ഒരുമണി വരെ റേഷൻ കടകൾക്ക് നിയന്ത്രിത അവധി ആയിരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ബലി തർപ്പണം നടത്തേണ്ടുന്ന റേഷൻ വ്യാപാരികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തിൽ ഉച്ചവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക