ചെന്നൈ: തമിഴ്നാട്ടിൽ പാമ്പു കടിയേറ്റു മരിച്ച പതിമൂന്നുകാരി ബലാത്സംഗത്തിന് ഇരയായിരുന്നതായി വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ പീഡന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പെൺകുട്ടിയെ ബലാൽസംഗം ചെയ്തെന്ന കുറ്റത്തിനു തമിഴ്നാട്ടിലെ തിരുവള്ളൂരിൽ എഴുപത്തിയെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും അഞ്ച് യുവാക്കളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണു മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക