രണ്ട് ദിവസം മുമ്പാണ് ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി എത്തിയ ‘പാപ്പൻ’ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ തന്നെ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടി തിയറ്ററുകളിൽ തേരോട്ടം തുടരുകയാണ് പാപ്പനിപ്പോൾ.
സുരേഷ് ഗോപി എന്ന നടന്റെ മാസ് തിരിച്ചു വരവ്, പാപ്പനെ മനോഹരമായി ജോഷി അണിയിച്ചൊരുക്കി എന്നൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷമ്മി അവതരിപ്പിച്ചത്. ഇപ്പോഴിതാ ജോഷിക്ക് നന്ദി പറഞ്ഞ് കൊണ്ടുള്ള നടന്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
“നന്ദി_ജോഷിസർ, എനിക്ക് നൽകുന്ന “കരുതലിന്”, എന്നെ പരിഗണിക്കുന്നതിന്..! എന്നിലുള്ള വിശ്വാസത്തിന്..! ലൗ യു ജോഷി സാർ”, എന്നാണ് ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക