സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹും മൂസ’ . പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ നായികയായി എത്തുന്നത് പൂനം ബജ്വയാണ്. ഈ മാസം ആദ്യവാരം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ഡബ്ബിംഗ് വിശേഷം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
ജിബു ജേക്കബിനൊപ്പം ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിൽക്കുന്ന ഫോട്ടോയാണ് സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. “മൂസ ഡബ്ബിങ് കണ്ടവർ പറഞ്ഞത് കിടു എൻകേജിംഗ് പടം ആണെന്നാണ്.
പാപ്പന് ശേഷം അടുത്ത സർപ്രൈസ് സൂപ്പർ ഹിറ്റ് ലോഡിങ്, ഒരു മാസ് ഡയലോഗ് കേൾക്കാൻ.. ഈ അവതാരം തന്നെ വേണം, ഇത് അയാളുടെ കാലമല്ലേ, ഇത് മുടിവല്ലേ ഇത് താൻ ആരംഭം, കിരീടവും ചെങ്കോലും നഷ്ടപെട്ട.. പടത്തലവന്മാരും പടയാളികളും പിരിഞ്ഞു പോയിരുന്ന ഒരു രാജാവ്.. പക്ഷെ ആ രാജാവ് തിരിച്ചു വന്നിരിക്കുന്നു.. വെറും തിരിച്ചുവരവല്ല.. രാജകീയമായുള്ള തിരിച്ചുവരവ് തന്നെ.. താനായി ഒഴിഞ്ഞു കൊടുത്ത സിംഹസനത്തിൽ ഇനിയുള്ള കാലം ഒരു ചക്രവർത്തിയെ പോലെ വാഴുവാൻ”, തുടങ്ങിയ കമന്റുകൾ കൊണ്ട് നിറയുകയാണ് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക