സുരേഷ് ഗോപിയെ അധിക്ഷേപിച്ച ആള്‍ക്ക് മകനും നടനുമായ ഗോകുല്‍ സുരേഷ് നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സിംഹവാലന്‍ കുരങ്ങിന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വ്യത്യാസം കണ്ടെത്താമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘ലെഫ്റ്റില്‍ എന്റെ തന്തയും റൈറ്റില്‍ നിന്റെ തന്തയും’ എന്നായിരുന്നു ഗോകുല്‍ നല്കിയ മറുപടി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
‘വ്യത്യാസം കണ്ടുപിടിക്കാമോ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും. എന്റെ അച്ഛനും അമ്മയ്ക്കും ജനിച്ച ഞാനും, എന്റെ അച്ഛനും അമ്മയ്ക്കും ജനിക്കാതെ പോയ എന്റെ സഹോദരനും എന്ന് ഞാന്‍ മറുപടിയെഴുതിയേനെ. അതുകൊണ്ട് ഞാന്‍ ഒരുപാട് വളര്ന്നുപോയേനെ. മറ്റെയാളുടെയടുത്താ ഞാന്‍ ഈ പറയണത്. എനിക്കൊരു വിഷമവും തോന്നിയില്ല.
ഒന്ന് വിളിച്ച് ഗോകുലിനെ അഭിനന്ദിക്കാന്‍ എനിക്ക് തോന്നിയില്ല. എന്റെ അച്ഛന്റെ മൂല്യം എന്താണെന്നെനിക്കറിയാമെന്ന് പറഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് ഗോകുല്‍ പോസ്റ്റ് ഇട്ടു.
അപ്പോള്‍ ഞാന്‍ മനസില്‍ പറഞ്ഞു, ഇപ്പോഴാണെടാ നീ എന്റെ മോനായതെന്ന്.’- സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക