ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ആംആദ്മി പാര്‍ട്ടി. പാർട്ടിയിൽ നിന്ന് തന്നെയുള്ള പ്രധാനപ്പെട്ട തന്നെ പ്രാധാന്യം നൽകിക്കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഭേമാഭായ് ചൗധരി, ജഗ്മല്‍ വാല, ഓം പ്രകാശ് തിവാരി, അര്ജുന് രത്വ, സാഗര്‍ റബാരി , വശ്രം സഗതിയ, രാം ധാഡുക് , ശിവ്ലാല്‍ ബരാസിയ , സുധീര്‍ വഘാനി, രാജേന്ദ്ര സോളങ്കി എന്നിവരാണ് സ്ഥാനാർഥികളായി മത്സര രംഗത്തെത്തുന്നത്.
‘കോവിഡ് വാക്സിനേഷന് ഡ്രൈവിന് ശേഷം പൗരത്വ ഭേദഗതി ബിൽ നടപ്പാക്കും’
പത്ത് ലക്ഷം സര്‍ക്കാര്‍ ജോലികള്‍, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് അണ്‍എംപ്ലോയിമെന്റ് അലവന്‍സായി മാസം 3000 രൂപ, എല്ലാ തൊഴില്‍ രഹിതര്‍ക്കും ജോലി എന്നിവയ്ക്കൊപ്പം സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, പഞ്ചാബില്‍ എഎപിക്ക് അനുകൂലമായ ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ വലിയ വാഗ്ദാനങ്ങളാണ് ആംആദ്മി പാര്‍ട്ടി ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക