Home ASTROLOGY മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് പൊതുവേ അനുകൂലസമയം. പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടും. മതരവും ആത്മീയവുമായ കാര്യങ്ങള്‍ക്ക്...

മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് പൊതുവേ അനുകൂലസമയം. പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടും. മതരവും ആത്മീയവുമായ കാര്യങ്ങള്‍ക്ക് സമയം ചെലവിടുന്നത് സന്തോഷം നല്‍കും; ഇടവം രാശിയില്‍ ജനിച്ചവര്‍ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് നല്ല ഫലം നല്‍കും. ചെറുപ്പക്കാര്‍ പഠിച്ചതിന് അനുസരിച്ചുള്ള ജോലി കിട്ടും; മേടം മുതല്‍ മീനം വരെ ഇന്ന്

വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിക്കാരുടെയും ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം .മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് പൊതുവേ അനുകൂലസമയം. പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടും. മതരവും ആത്മീയവുമായ കാര്യങ്ങള്‍ക്ക് സമയം ചെലവിടുന്നത് സന്തോഷം നല്‍കും; ഇടവം രാശിയില്‍ ജനിച്ചവര്‍ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് നല്ല ഫലം നല്‍കും. ചെറുപ്പക്കാര്‍ പഠിച്ചതിന് അനുസരിച്ചുള്ള ജോലി കിട്ടും; മേടം മുതല്‍ മീനം വരെ ഇന്ന്.

മേടം

പൊതുവേ അനുകൂലസമയം. പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടും. മതരവും ആത്മീയവുമായ കാര്യങ്ങള്‍ക്ക് സമയം ചെലവിടുന്നത് സന്തോഷം നല്‍കും. സാമ്പത്തികനഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുന്നത് വീട്ടിലെ മറ്റുള്ളവരെയും ബാധിക്കാം. ആരോഗ്യനില തൃപ്തികരം.

ഇടവം

കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് നല്ല ഫലം നല്‍കും. ചെറുപ്പക്കാര്‍ പഠിച്ചതിന് അനുസരിച്ചുള്ള ജോലി കിട്ടും. മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ താല്‍പര്യം കൂടും. മടി മൂലം പല ജോലികളും ചെയ്യാതിരിക്കാം.

അനാവശ്യമായ കാര്യങ്ങള്‍ സമയവും പണവും നഷ്ടപ്പെടുത്താം. പൊതുവേ അസ്വസ്ഥതകള്‍ക്ക് സാധ്യത. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുക. പുതിയ ജോലികള്‍ക്ക് ഇന്ന് ആരംഭം കുറിക്കേണ്ട.

മിഥുനം

പൊതുവേ അനുകൂലസമയം. ആത്മവിശ്വാസം വര്‍ധിക്കാം. ടെക്നിക്കല്‍ മഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാര്‍ക്ക് ഉന്നതി. ഈഗോ സ്വയം തന്നെ കേടുപാടുകള്‍ വരുത്തിയേക്കാം. അതിനാല്‍ സ്വഭാവം നിയന്ത്രിക്കുക. അടുത്തൊരാളുമായി നിസാരകാര്യങ്ങളില്‍ തര്‍ക്കമുണ്ടാകാം. പങ്കാളിയുടെ ആരോഗ്യകാര്യങ്ങളില്‍ ടെൻഷൻ അടിക്കാം.

കര്‍ക്കിടകം

ഏറെ നാളായി തുടര്‍ന്നിരുന്ന ഒരു പ്രശ്നത്തിന് പരിഹാരം കണ്ടേക്കാം. കുടുംബത്തിലെ ഒരാളുടെ വിവാഹം ഉറപ്പിക്കാം. ചെറുപ്പക്കാര്‍ക്ക് ആദ്യ ശമ്പളം കിട്ടാം. പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കും. നെഗറ്റീവ് ചിന്തകള്‍ സ്വാധീനിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ജോലിയില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകാം. ദാമ്പത്യബന്ധം സുഖരമായി തുടരാം.

ചിങ്ങം

സാമ്പത്തികനില ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയം കാണും. വരുമാനത്തിനുള്ള സ്രോതസുകള്‍ കൂടാം. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാൻ അവസരം കിട്ടിയേക്കാം.

ആത്മീയകാര്യങ്ങളില്‍ താല്‍പര്യം കൂടും. വ്യക്തിപരമായ കാര്യങ്ങളെ ചൊല്ലി ബന്ധുക്കളുടെ അതൃപ്തി നേടേണ്ടിവരാം. ബന്ധങ്ങള്‍ നല്ല നിലയ്ക്ക് കൊണ്ടുപോകാൻ ബോധപൂര്‍വം ശ്രമം നടത്തുക. പങ്കാളിയുടെ സഹകരണം സമ്മര്‍ദ്ദം കുറയ്ക്കാം.

കന്നി

പുതിയ ആശയങ്ങള്‍ മനസില്‍ വരാം. ജോലിയിലുള്ള സമര്‍പ്പണം വിജയം നല്‍കാം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് വിനോദപരിപാടികളില്‍ ഏര്‍പ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് വിചാരിച്ച വിജയം കൈവരാതെ പോകാം.

വസ്തുവുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ചെറിയ പിഴവ് പോലും വലിയ വിവാദമായേക്കാം. ഫീല്‍ഡ് ജോലിയില്‍ കാര്യങ്ങള്‍ അനുകൂലമാകാം.

തുലാം

ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും. മതപരമോ സാമൂഹികമോ ആയ ചില പരിപാടികളില്‍ സംബന്ധിക്കാം. പ്രണയബന്ധം നിങ്ങള്‍ മൂലം ശക്തിപ്പെടാം. ബിസിനസില്‍ പാര്‍ടണര്‍ഷിപ്പിന് അനുകൂലമയ സമയം. ഭാര്യാ-ഭര്‍തൃബന്ധം സുഖകരമായി പോകാം. ജോലിഭാരം മൂലം ശാരീരികവുംമാനസികവുമായ തളര്‍ച്ച തോന്നാം.

Also Read :   എന്ത് കഴിക്കണമെന്നുള്ള സ്വാതന്ത്ര്യം പോലുമില്ലെന്ന് കെമാൽ പാഷ

വൃശ്ചികം

നിങ്ങളുടെ വ്യക്തിത്വത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിലൊരു വ്യക്തിയുമായി കൂടിക്കാഴ്ചയുണ്ടാകാം. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാം. ബിസിനസില്‍ പുതിയ തീരുമാനങ്ങള്‍ക്ക് യോജിച്ച സമയം. വീട്ടില്‍ സുഖകരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് പങ്കാളി സഹായിക്കാം. സമ്മര്‍ദ്ദം മൂലം ഷുഗര്‍ ഉയരാം.

ധനു

ദിവസത്തിന്‍റെ തുടക്കം വളരെ നല്ലത്. ഏറെ നാളായി മനസിനെ അലട്ടിയിരുന്ന ഒരു പ്രശ്നം പരിഹരിക്കപ്പെടാം. താല്‍പര്യമുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവിടാം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അല്ലെങ്കില്‍ പിഴ കിട്ടാം. ഫീല്‍ഡ് ജോലിയില്‍ കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തേണ്ടിവരാം. പങ്കാളിയുടെ പിന്തുണ ധൈര്യമാകാം. കാലിലോ പാദങ്ങളിലോ വേദനയ്ക്ക് സാധ്യത.

മകരം

ഏറെ നാളായി തുടര്‍ന്നിരുന്ന ഉത്കണ്ഠയ്ക്ക് ആശ്വാസം ലഭിക്കാം. പ്രധാനപ്പെട്ട ജോലികള്‍ തുടങ്ങാൻ പറ്റിയ സമയം. വരുമാനം കൂടാം. വീട്ടില്‍ ചിട്ടകള്‍ കൂടുന്നത് നിങ്ങളെ അസ്വസ്ഥതപ്പെടുത്താം. ബിസിനസിന് അനുകൂലസമയം. കുടുംബത്തോടൊപ്പം മതപരമായ പരിപാടിക്ക് പോകാം. ആരോഗ്യനില തൃപ്തികരം.

കുംഭം

ആളുകളുമായുള്ള കൂടിക്കാഴ്ചയിലൂടെയും സാമൂഹികമായ ഇടപെടലുകളിലൂടെയും വിജയം കൈവരാം. സ്വയം തിരിച്ചറിവുകള്‍ ഉണ്ടാകാം. വിചാരിച്ച കാര്യം നടക്കുന്നതിലൂടെ സന്തോഷമുണ്ടാകാം. പുതിയ ജോലി തുടങ്ങുന്നതിനുള്ള പദ്ധതിയുണ്ടാകാം. കുടുംബത്തില്‍ ഒത്തൊരുമയും സന്തോഷവും നിലനില്‍ക്കും.

മീനം

നിങ്ങളുടെ ബുദ്ധിയും ചിന്തയും പല പ്രശ്നങ്ങള്‍ക്കും എളുപ്പത്തില്‍ പരിഹാരം നല്‍കാം. നിങ്ങളുടെ കഴിവുകള്‍ സമൂഹം അംഗീകരിക്കും. കെട്ടിക്കിടന്ന പണം ലഭിക്കാം. സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതിന് പകരം അതിനെ കൈകാര്യം ചെയ്യുക. ബിസിനസില്‍ ചില പ്രയാസങ്ങള്‍ നേരിടാം. തളര്‍ച്ച, തോള്‍വേദന, അണ്ഡാശയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സാധ്യത.