സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പലിശയിൽ ഇളവ് നൽകുന്നു. ‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയുടെ മാർഗരേഖയാണ് ഇപ്പോൾ വ്യവസായ വകുപ്പ് അംഗീകരിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ വരെ പദ്ധതിച്ചെലവുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കാണ് പലിശയിൽ ഇളവ് നൽകുക.
യുക്രെയ്നിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വായ്പ എഴുതി തള്ളില്ല, തിരിച്ചടവ് 133.38 കോടി രൂപ
‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയിൽ സേവന വ്യാപാര മേഖലയിലെ സംരംഭങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ നിർമാണ, തൊഴിലവസര മേഖലയിലെ എംഎഇകൾക്കാണു വ്യവസായ സഹായം നൽകിപ്പോന്നിരുന്നത്. ബാങ്ക് വായ്പയിൽ നാല് ശതമാനത്തിൽ അതികം വരുന്ന പലിശ സബ്സിഡിയായി സംരംഭകൻ നൽകുകയും ചെയ്യും.
വരുന്നു.. മെഡിക്കൽ കോളേജുകളിലും ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ
10 ലക്ഷത്തിലധികം രൂപ പദ്ധതിച്ചെലവായാൽ 10 ലക്ഷം രൂപയ്ക്കുള്ള പലിശ സബ്സിഡി മാത്രം. മാത്രമല്ല, ഗുണഭോക്താക്കളിൽ 50 % പേർ വനിതകളായിരിക്കണമെന്നും മാർഗരേഖ നിർദേശിക്കുന്നുണ്ട്. നാൾ കോടി രൂപയാണ് പദ്ധതിയ്ക്കായി ചിലവഴിക്കുന്നത്. മാത്രമല്ല, ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്ത സംരംഭങ്ങളെ മാത്രമായിരിക്കും പരിഗണിക്കുക. ബാങ്ക് വായ്പ ലഭ്യമായി കഴിഞ്ഞാൽ മൂന്ന് മാസത്തിനകം സബ്സിഡിയായി അപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക