ചാലക്കുടി: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയെന്ന് റവന്യൂമന്ത്രി കെ.രാജൻ. പെരിങ്ങൽകുത്തിൽ നിന്ന് 37,902 ക്യൂസെക്സ് വെള്ളമാണ് ചാലക്കുടിപ്പുഴയിലെത്തുന്നത്.
ജനങ്ങൾ പരിഭ്രാന്തരാകാതെ ജാഗ്രത തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാംപുകളിൽനിന്ന് നിർദേശമില്ലാതെ മടങ്ങരുത്. മഴ കുറഞ്ഞാലും വീടുകളിലേക്ക് തിരികെ പോകരുത്.
വടക്കൻ മേഖലകളിലേക്ക് മഴ വ്യാപിക്കുകയാണ്. ഇന്ന് ഏറ്റവും കുടുതൽ മഴ ലഭിച്ചത് തൃശൂര്‍ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക