പുതു കൈഗർ ഓടിപ്പോകുന്നതു കണ്ടാൽ അറിഞ്ഞുകൊള്ളണം സ്റ്റിയറിങ്ങിനു പിന്നിൽ യുവത്വമാണെന്ന്.
അല്ലെങ്കിൽ യുവത്വം കൈവിടാൻ മനസ്സില്ലാത്തവരാണെന്ന്. തികച്ചും വ്യത്യസ്തമായ രൂപത്തിലൂടെയാണ് റെനോ ചെറുപ്പം ഉൾക്കൊള്ളുന്നത്. ക്വിഡ് മുതൽ മുകളിലേക്ക് ഈ യുവത്വം എല്ലാ റെനോകളും പങ്കിടുന്നു. ആർക്കെങ്കിലും കൈഗറിനോട് ആദ്യാനുരാഗമുണ്ടായാൽ അദ്ഭുതപ്പെടേണ്ട, അത് തികച്ചും യൗവനസഹജം…
1898 മുതൽ ഫ്രാൻസിൽനിന്ന് കാറു മുതൽ ട്രക്കുകൾ വരെ ഉണ്ടാക്കുന്ന സ്ഥാപനം ഇന്ത്യയിലെത്തുന്നത് ഡസ്റ്ററുമായാണ്. 2008 മുതൽ പ്രവർത്തനം. സഹസ്ഥാപനമായ നിസ്സാനുമായി ചേർന്ന് ചെന്നൈയിൽനിന്ന് ഉത്പാദനം.
ഫ്ലൂവൻസ്, കോലിയോസ്, പൾസ്, സ്കാല, ലോഡ്ജി, കാപ്ചർ തുടങ്ങി അനേകം സൂപ്പർ മോഡലുകളിറക്കിയ സ്ഥാപനം. ഇപ്പോൾ നിരയിൽ പ്രധാനമായും മൂന്നു വാഹനങ്ങൾ. ക്വിഡ്, ട്രൈബർ, കൈഗർ. ഇന്ത്യയ്ക്കായി ഇന്ത്യൻ എൻജിനീയർമാർ ഫ്രഞ്ച് സഹകരണത്തോടെ രൂപകൽപന ചെയ്ത വാഹനമാണ് കൈഗർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക