കൊച്ചി: ഇടുക്കി ഡാം തുറന്നു കഴിഞ്ഞാൽ അഞ്ചു മുതൽ എട്ടു മണിക്കൂറിൽ വെള്ളം ആലുവാപ്പുഴയിലൂടെ ഏലൂരിലെത്തുമെന്നു വിദഗ്ധർ .
ഒഴുക്കുന്ന ജലത്തിന്റെ അളവ്, ഷട്ടർ എത്ര സമയം തുറന്നു, പെരിയാറിന്റെ ജലനിരപ്പ് ഇവയുടെ എല്ലാം അടിസ്ഥാനത്തിൽ സമയം വ്യത്യാസപ്പെട്ടിരിക്കുമെന്നും പറയുന്നു.
ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടർ ഡോ. രേണു രാജ്. സംഭരണ ശേഷിക്കു മുകളിലേക്കു ജലനിരപ്പ് ഉയർന്നാൽ ഡാം തുറന്നു വിടാനുള്ള സാധ്യത മുൻനിർത്തിയാണ് കലക്ടറുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക