മൂന്നാർ: ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ. രണ്ട് കടമുറിയും ക്ഷേത്രവും 45,000 ലീറ്ററിന്റെ വാട്ടർ ടാങ്കും മണ്ണിനടിയിലായി.
ഉരുൾപൊട്ടലിൽ ആളപായമില്ല. തലനാരിഴയ്ക്കാണ് എസ്റ്റേറ്റിലെ ലയങ്ങൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക