കൊച്ചി: രാജ്യം തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് ടെറിട്ടോറിയൽ ആർമി ഓണററി ലഫ്റ്റനന്റ് കേണൽ പദവിയുള്ള നടൻ മോഹൻ ലാലും സംവിധായകൻ മേജർ രവിയും സന്ദർശിച്ചു.
കപ്പലിന്റെ നിർമാണ പങ്കാളികളായ ഷിപ്യാഡ് ഉദ്യോഗസ്ഥരെയും കപ്പലിന്റെ കമാൻഡിങ് ഓഫിസർ കമ്മഡോർ വിദ്യാധർ ഹാർകെ ഉൾപ്പെടെയുള്ള നാവികരോടും ഇരുവരും ആശയവിനിമയം നടത്തി.
വിമാനവാഹിനിയുടെ പ്രത്യേകതകളും സജ്ജീകരണങ്ങളും ഇരുവരും വിശദമായി ചോദിച്ചറിഞ്ഞു. കൊച്ചി ഷിപ്യാഡും നാവിക സേനയും പ്രത്യേകം ക്ഷണിച്ചതിനെ തുടർന്നായിരുന്നു സന്ദർശനം.
കൊച്ചി കപ്പൽശാലയിൽ നിർമാണം പൂർത്തിയായ വിമാനവാഹിനി കപ്പൽ കഴിഞ്ഞ ദിവസം ഔദ്യോഗികമായി നാവികസേനയ്ക്കു കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക