തിരുവനന്തപുരം: വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ വീട്ടമ്മയെ കൊലപ്പെടുത്തി അയൽപക്കത്തെ വീട്ടിലെ കിണറ്റിലിട്ടത് 21 വയസ്സുകാരനായ അതിഥിത്തൊഴിലാളിയെന്നു പൊലീസ്.
കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ആദം അലിയ്ക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
രണ്ടുമാസം മുൻപ് മാത്രമാണ് ആദം അലി മനോരമയുടെ വീടിന് സമീപം താമസമാക്കിയത്. കൊലനടത്തി കിണറ്റിലിട്ടത് ഇന്നലെ ഉച്ചയ്ക്കു ശേഷമെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക