താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്ടെയ്ന്മെന്റ് അവാര്‍ഡ് 2022 വിന്റെ വേദിയിലാണ് ദീർഘ കാലമായുള്ള രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ സ്നേഹചുംബനം നൽകി മോഹൻലാൽ സ്വീകരിച്ചത്.
മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ദാസൻ വിജയൻ കൂട്ടുകെട്ട് ഒരുമിച്ച് വേദിയിലെത്തിയത് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു.
പ്രമുഖ താരങ്ങളുൾപ്പടെ ലക്ഷക്കണക്കിന് മലയാളികളാണ് ഈ സ്നേഹമുഹൂർത്തം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കോവിഡിനുശേഷം മലയാള സിനിമയിലെ വൻ താരനിര അണിനിരക്കുന്ന പ്രൗഡഗംഭീരമായ ഷോയാണ് മഴവിൽ എന്റർടെയ്ൻമെന്റ് 2022 എന്ന പേരിൽ സംപ്രേഷണത്തിന് ഒരുങ്ങുന്നത്.
ഒരു മാസത്തോളം നീളുന്ന പരിശീലന ക്യാംപിൽ നൃത്തവും, സംഗീതവും, സ്കിറ്റുകളുമെല്ലാം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന ക്യാംപിന് താരസംഘടന തന്നെ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക