വയോജന സേവനത്തിന് മികച്ച പദ്ധതികളും പ്രവർത്തനങ്ങളും നടത്തുന്ന സർക്കാർ സർക്കാരിതര സംഘടനകൾ, കലാകായിക സാംസ്കാരിക മേഖലയിൽ മികവ് തെളിയിച്ച വയോജനങ്ങൾ എന്നിവർക്കുള്ള വയോസേവന അവാർഡിന് നാമനിർദ്ദേശം ക്ഷണിച്ചു.
മികച്ച കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, നഗരസഭ, എൻ ജി ഒ, മികച്ച വയോജന കായികതാരം, മികച്ച വോയജന സാംസ്കാരിക പ്രവർത്തകൻ, ലൈഫ് അച്ചീവ്മെന്റ് അവാർഡ് എന്നിവയ്ക്കാണ് നാമ നിർദേശം ക്ഷണിച്ചത്. അപേക്ഷ നേരിട്ട് നൽകാൻ പാടില്ല. നാമനിർദേശമേ പാടുള്ളൂ. അവസാന തീയതി ആഗസ്റ്റ് 31. അപേക്ഷാ ഫോറം www.sjd.kerala.gov.in ൽ ലഭിക്കും. ഫോൺ: 8281999015.
പ്രതികരിക്കാൻ ഇവിടെ എഴുതുക