പ്രിയപ്പെട്ടവന്റെ വേർപാടിൽ വേദനയോടെ കഴിയുന്ന മീനയെ കാണാൻ കൂട്ടുകാരികളെത്തി.
നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത കൃഷ് എന്നിവരാണ് കുടുംബസമേതം സൗഹൃദദിനത്തിൽ മീനയുടെ വസതിയിൽ ഒത്തുകൂടിയത്.
കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രങ്ങൾ മീന തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഭർത്താവിന്റെ മരണ ശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനയജീവിതത്തിൽ നിന്നുമൊക്കെ വിട്ടുനിൽക്കുകയായിരുന്നു മീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക