തലയിണ ഇല്ലാതെ ഉറങ്ങുന്ന കാര്യം പലര്‍ക്കും ആലോചിക്കാനേ സാധിക്കില്ല. ഉറക്കംശരിയാകണമെങ്കില് തലയിണ കൂടിയേ തീരു. എന്നാല്‍ നിങ്ങളുടെ തലയിണ വാങ്ങിയിട്ട് എത്രകാലമായി? എത്രകാലംകൂടുമ്പോഴാണ് അത് നിങ്ങള്‍ മാറ്റാറുളളത്? ഈ ചോദ്യങ്ങള്‍ക്ക് പലര്‍ക്കും ഉത്തരമുണ്ടാകാറില്ല. കാരണംമറ്റൊന്നുമല്ല ഒരിക്കല്‍ തലയിണ വാങ്ങിയാല്‍ പിന്നെ അത് മാറ്റുന്ന കാര്യം നാം പലപ്പോഴും ആലോചിക്കാറില്ല. പഴയ തലയിണകള്‍ ബാഹ്യമായി നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും അവ ഉണ്ടാക്കുന്ന ദോഷം വളരെ വലുതാണ്.
പല അലർജി രോഗങ്ങൾ ക്കും കാരണം പൊടിയാണ് . പൊടി നിറഞ്ഞ തലയിണഒഴിവാക്കിയാൽ തന്നേ പലരുടെയും രോഗങ്ങൾ മാറിക്കിട്ടും.
നിങ്ങളുടെ വീട്ടിലെ തലയിണക്ക് രണ്ട് വയസ് പ്രായമുണ്ടെങ്കില്‍ അതിന്റെ ഭാരത്തിന്റെ 10 ശതമാനവും വീട്ടിലെ പൊടി പടലങ്ങളായിരിക്കും.
വര്‍ഷങ്ങള്‍ പഴക്കമുളള തലയണയില്‍ പൊടി പടലങ്ങള്‍ക്ക് പുറമെബാക്ടീരിയ, മറ്റ് രോഗാണുക്കള്‍ എന്നിവ നിറഞ്ഞിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ്നല്‍കുന്നുണ്ട്. വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും തലയിണ മാറ്റുന്നത് നല്ലതാണ്. കൂടാതെ മാസത്തിലൊരിക്കൽ ഇവ കഴുകി ഉണക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക