ഇപ്പോൾ അധികമാളുകളും ഉപയോഗിച്ച് തുടങ്ങുന്ന ഒന്നാണ് ഡിജിറ്റൽ വായ്പ. എടുക്കുന്ന വായ്പകൾ ഉപയോഗിച്ച് തുടങ്ങുമ്പോഴാണ് ചിലർക്ക് വേണ്ടായിരുന്നു എന്ന് ചിന്ത വരിക. നിലവിൽ വലിയ ആലോചനകളൊന്നും കൂടാതെ വേഗത്തിൽ എടുക്കുന്ന വായ്പകൾ അബദ്ധമായെന്ന് മനസിലായി കഴിഞ്ഞാലും അവയിൽ നിന്ന് പിന്മാറുന്നതിന് ഉപയോക്താക്കൾക്ക് അവസരം ലഭിക്കാറില്ല.
കഞ്ചിക്കോട് വിടാനൊരുങ്ങി പെപ്സികോ, തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകും
കാലാവധി പൂർത്തിയാക്കി പലിശ നൽകിയാൽ മാത്രമേ ഓൺലൈനായി വായ്പ ആപ്പുകളിൽ നിന്ന് ലോൺ അവസാനിപ്പിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇനി അതിനു മാറ്റം വരുത്തുകയാണ്.
‘പുളി’ കഴിക്കുന്നത് ലൈംഗിക ഉത്തേജനം കെടുത്തുമെന്ന് പറയുന്നതിൽ സത്യമുണ്ടോ?
വായ്പ എടുത്തത് അബദ്ധമായെന്ന് മനസിലായി കഴിഞ്ഞാൽ അധിക ബാധ്യത വരാതിരിക്കുന്നതിന് ഉപയോക്താവിന് പിന്മാറുവാൻ അവസരം ലഭ്യമാക്കുകയാണ്. ഇത്തരത്തിൽ പിന്മാറുവാൻ ‘കൂളിംഗ് ഓഫ് ടൈം’ നൽകുന്ന രീതിയാണ് ആലോചിക്കുന്നത്. ഇനി മുതലും കൂളിംഗ് ഓഫ് സമയങ്ങളിൽ ആ ദിവസങ്ങളിലെ പലിശയും മാത്രം നൽകി പിന്മാറുവാൻ സാധിക്കും. ഇപ്രകാരത്തിൽ അവസരം ലഭ്യമാക്കണമെന്നാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക