മികവാർന്ന ഫീച്ചറുകൾ, പ്രീമിയം അനുഭവം, ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കാൻ കഴിയുന്ന ഡിസൈൻ.
ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഇതെല്ലാം ചേർന്ന മികച്ച ആൻഡ്രോയിഡ് ടാബ്ലെറ്റുകളിൽ ഒന്നാണ് ഗാലക്സി ടാബ് എസ് പ്ലസ്. വിപണിയിൽ ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റാൻ കഴിഞ്ഞ സാംസങ് ഉപകരണം കൂടിയാണ് ഗാലക്സി ടാബ് എസ് പ്ലസ്.
പ്രീമിയം ആൻഡ്രോയിഡ് ടാബ്ലെറ്റ് സെഗ്മെന്റിലെ മികച്ചൊരു ഓപ്ഷനാണ് ഗാലക്സി ടാബ് S8+ (Galaxy Tab S8+).
ഗാലക്സി ടാബ് S8+ ന്റെ മൊത്തത്തിലുള്ള ഡിസൈൻ മികച്ചതാണ്. അലൂമിനിയം കൊണ്ട് നിർമിച്ച ഗാലക്സി ടാബ് S8 പ്ലസിന് കനവും ഭാരവും കുറവാണ്. കൊണ്ടുനടക്കാനും പ്രവർത്തിപ്പിക്കാനും സൗകര്യപ്രദം.
ടേബിളിലായാലും ബാക്ക്പാക്കിനുള്ളിലായാലും കൂടുതൽ സ്ഥലം എടുക്കുന്നില്ല. മുൻവശത്ത്, വലത് ബെസൽ ഏരിയയിൽ മധ്യഭാഗത്താണ് മുൻ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.
നേർത്ത ഡിസ്പ്ലേ ബെസലുകളാണ് ഇതിനുള്ളത്. വോളിയം റോക്കർ കീകളും പവർ ബട്ടണും ഫ്രെയിമിന്റെ വലതുവശത്ത് (ലംബമായ ഓറിയന്റേഷനിൽ) മുകളിലായി സ്ഥാപിച്ചിരിക്കുന്നു.
പിന്നിൽ, മുകളിൽ ഇടതുവശത്ത് (ലംബമായ ഓറിയന്റേഷനിൽ) ഒരു ഡ്യുവൽ ക്യാമറ അറേ ഉണ്ട്. തുടർന്ന് എസ്പെൻ പിടിപ്പിക്കാനും ചാർജ് ചെയ്യാനും ഒരു നേർത്ത മാഗ്നറ്റ് സ്ട്രിപ്പും ഉണ്ട്.
ഫ്രണ്ട് ആൻഡ് റിയർ ക്യാമറ പ്ലെയ്സ്മെന്റ്, വോളിയം റോക്കറുകൾ, പവർ ബട്ടൺ, എസ്പെൻ പ്ലേസ്മെന്റ് എന്നിവ പ്രധാന ഡിസൈൻ ഘടകങ്ങളാണ്. ഇത് തിരശ്ചീന ഓറിയന്റേഷനിൽ ഉപയോഗിക്കാനാണ് ടാബ്ലെറ്റ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക