‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ കാണാൻ റിലീസ് ദിവസം തന്നെ തിയറ്ററിലെത്തി കുഞ്ചാക്കോ ബോബനും കുടുംബവും.
ചാക്കോച്ചനും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും രാവിലെതന്നെ എത്തിയപ്പോൾ ഭാര്യ പ്രിയയും മകൻ ഇസഹാഖും പിന്നാലെയെത്തി. അച്ഛനെ കണ്ടതും അമ്മയുടെ തോളില്‍ നിന്നിറങി അച്ഛന്റെ തോളിൽ കയറി ഇസഹാഖ്.
രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയാണ്.
നാട്ടിന് പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയവും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക