ഇന്ദ്രലുപ്തം അഥവാ അലോപേഷ്യ ബാധിച്ച് മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്നത് പലരിലും കണ്ട് വരുന്ന ഒരു പ്രശ്നമാണ്. ഇതിനു പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില വിദ്യകൾ നോക്കാം.ഇവയിൽ പലതും പാരമ്പര്യ നാട്ടുവൈദ്യം അനുശാസിച്ചു പോരുന്നവയാണ്.
സവാള അരിഞ്ഞു ഉരസുക.
വെളുത്തുള്ളി രണ്ടായി മുറിച്ച് മുടി കൊഴിയുന്ന ഭാഗത്ത് തേയ്ക്കുക
എരിക്കെണ്ണ തേയ്ക്കുക.
ചെറിയ ഉള്ളി (ചുവന്നുള്ളി) വട്ടം മുറിച്ച് മുടി പോയ ഭാഗം ശെരിക്ക് ഉരച്ച് തേക്കുക . 3 ദിവസം കൊണ്ട് മാറും .ഒരു മാസം കഴിയുമ്പോൾ പുതിയ മുടി കിളിർത്തു വരും.
ഫംഗൽ കാരണ മുള്ള വട്ടത്തിൽ മുടി കൊഴിയുന്നതിനു പാവൽ ഇല നീര് പുരട്ടിയാൽ ചിലരിൽ പ്രയോജനം കണ്ടിട്ടുണ്ട്.
ആവലിന്റെ തളിരില ഉരസുക.
മുടി പോയ സ്ഥലത്ത് തേരകത്തിന്റെ ഇല കൊണ്ട് ഉരച്ചതിനു ശേഷം ചുവന്നുള്ളി മുറിച്ച് തേക്കുക.
ഇളം പപ്പായയുടെ കറ പുരട്ടി വേഗത്തിൽ മാറ്റിയ രീതി യും നമ്മുടെ നാട്ടുവൈദ്യത്തിൽ ഉണ്ട്.
ഉമ്മത്തിന്റെ ഇല ചെറുനാരങ്ങാനീരിൽ ഉരച്ചു മുടിപോവുന്നിടത്ത് പുരട്ടുക.
നീർ വാളൻ എന്ന ചെറു മരത്തിന്റെ ഇല ചുരുട്ടി വട്ടത്തിൽ മുറിച്ച് മുടി പോയ ഭാഗത്ത് ഉരസുക.
പെരിക്കിലത്തിന്റെ ഇല തേച്ച് ഫംഗൽ മാറ്റം ,വൈദ്യയുക്തി അനുസരിച്ച് രോഗിയുടെ അവസ്ഥക്ക് അനുസരിച്ച് വൈദ്യർ ആണ് തീരുമാനിക്കുക.
പന്തത്തൈലം നല്ലതാണ്.
പന്തത്തൈലം ഉണ്ടാക്കുന്ന വിധം : ദേവതാരവും കടുകും ചേര്‍ത്ത് ചതച്ച് പന്തമായി കിഴി കെട്ടുക. എള്ളെണ്ണ ഒഴിച്ച് പന്തം കത്തിക്കുക. പന്തം കത്തിത്തീരും വരെ എള്ളെണ്ണ ഒഴിച്ചുകൊണ്ടിരിക്കണം. പന്തം കത്തിത്തീരുമ്പോള്‍ നിര്‍ത്തുക.
കരിം ജീരകം അരച്ച് നാരങ്ങാ നീരിൽ ഇട്ടാൽ മറ്റ് ഭാഗങ്ങളിൽ പടരുന്നത് തടഞ്ഞ് രോഗ സൗഖ്യം തരും.
പച്ച കർപ്പൂരം വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക നല്ലതാണ്.
ഉമ്മത്തിന്റെ ഇല ചെറുനാരങ്ങനീരിൽ കല്ലിൽ വെച്ചരച്ച് പേസ്റ്റ് തലയിലൊ ഉപദ്രവമുള്ള ഭാഗങ്ങളിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞു കഴുകി കളയുക .
7 ദിവസം തുടർച്ചയായി ചെയ്യുക ഫലം ലഭിക്കും.
കുന്നി കുരു തേനിൽ അരച്ചിട്ടാലും ഫംഗസ് മൂലം മുടി പോകുന്നതിന് നല്ലത് .
ഏലാദി കേരം മുടിയിൽ ഫംഗൽ വരാതെ സംരക്ഷിക്കും.
നീല ഉമ്മത്തിന്റെ കായ് ഉരച്ച് തേച്ച് അര മണിക്കൂർ കഴിഞ്ഞ് ചെറിയ ഉള്ളി കൊണ്ട് ഉരച്ചാൽ സൗഖ്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക