വിവിധ രുചിയിലുള്ള ഷേക്കുകൾ ഇന്ന് ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു ഹെൽത്തി ഷേക്ക് തയ്യാറാക്കിയാലോ. ഈ ഷേക്ക് തയ്യാറാക്കാൻ പ്രധാനമായി വേണ്ടത് നാല് ചേരുവകളാണ്. ഇനി എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ…
ഏത്തപ്പഴം 1 എണ്ണം (നന്നായി പഴുത്തത്)
ഓട്സ് 2 ടേബിൾ സ്പൂൺ
ഈന്തപഴം 8 എണ്ണം
തണുത്ത പാൽ ഐസ് ക്യൂബ്സ് (അവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം…
ആദ്യം ഏത്തപ്പഴം, ഓട്സ് (കുറച്ചു പാലിൽ വേവിച്ചോ, അല്ലാതെയോ ഉപയോഗിക്കാം), ഈന്തപ്പഴം, കുറച്ചു പാൽ എന്നിവ ചേർത്ത് ഒന്ന് അടിച്ചെടുക്കുക. വീണ്ടും ആവശ്യത്തിന് കട്ടിക്ക് അനുസരിച്ചു പാൽ , ഐസ് ക്യൂബ്സ് ചേർത്ത് അടിച്ചെടുക്കുക. വളരെ ഹെൽത്തിയായ ഷേക്ക് തയ്യാർ…
പ്രതികരിക്കാൻ ഇവിടെ എഴുതുക