ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രയാസം കൂടാതെതന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് കഞ്ഞിവെള്ളം. ആരോഗ്യമുള്ള ചർമത്തിനും തലമുടിക്കുമെല്ലാം കഞ്ഞിവെള്ളം നല്ലതുതന്നെ. അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും.
∙ ഊർജ്ജദായകം
ഊർജ്ജം പ്രദാനം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. വർക്ക്ഔട്ടിന് മുൻപ് കുടിക്കാൻ സാധിക്കുന്ന മികച്ച ഒരു പാനീയമാണിത്. ഇത് നിങ്ങളുടെ ഊർജ്ജനില ഉയർത്തും.
∙ ജലാംശം നിലനിർത്തും
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം ജലാംശം നിലനിർത്താൻ സഹായിക്കും.
∙ ദഹനത്തിന് സഹായം
ഭാരം കുറയ്ക്കാൻ ഭക്ഷണം ശരിയായി ദഹിക്കുക എന്നതും പ്രധാനമാണ്. കഞ്ഞിവെള്ളം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
∙ പ്രമേഹ രോഗികൾക്ക് കഞ്ഞിവെള്ളം കുടിക്കാമോ?
പാടില്ല എന്നതാണുത്തരം. കഞ്ഞിവെള്ളത്തിൽ സ്റ്റാർച് ധാരാളം ഉണ്ട്. അതായത് അന്നജവും ഷുഗറും ആണ് ഇതിലൂടെ ശരീരത്തിൽ എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പ്രമേഹരോഗികൾക്ക് ചോറും അത്ര ആരോഗ്യകരമായ ഭക്ഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക