സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നടപടിയിലേക്ക് സി.പി.എം. ഇതിന്റെ ഭാഗമായി മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ യോഗം വിളിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തിൽ പങ്കെടുക്കും.
സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന സംസ്ഥാന സമിതി തീരുമാനം പ്രാവർത്തികമാക്കുന്നതിലേക്ക് നീങ്ങുകയാണ് സി.പി.എം. ഇതിന്റെ ഭാഗമായി പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പങ്കെടുക്കുന്ന ഈ യോഗം വൈകാതെ ഉണ്ടാകും. സർക്കാരിന്റെ പ്രതിച്ഛായയും മന്ത്രിമാരുടെ ഓഫിസിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിനായി വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനാണിത്. ഇത്തവണ മുഴുവൻ സ്റ്റാഫിനെയും പങ്കെടുപ്പിച്ച് കാര്യങ്ങൾ വിശദീകരിക്കാനാണ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക