ചർമ്മ സൗന്ദര്യവും മുഖ സൗന്ദര്യവും ലഭിക്കാൻ വെള്ളരി അരച്ചത് പുരട്ടുക. ഒരുമണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കഴുകി കളയാം.
ശരീരം തണുപ്പിയ്ക്കാന്‍ വെള്ളരി കഴിക്കുന്നത് നല്ലതാണ്.
അധികം മൂക്കാത്ത വെള്ളരി പച്ചയ്ക്ക് കഴിക്കുന്നത് ശരീരത്തിന് വളരെയേറെ ഗുണംചെയ്യും.പ്രത്യേകിച്ചും പ്രമേഹ രോഗികള്‍ക്ക് ഉണ്ടാകുന്ന പരവേശം ശമിപ്പിക്കാന്‍ ഇത്വളരെയേറെ സഹായിക്കും
വയറിളക്കം, ഛർദി എന്നിവ മൂലം നിർജ്ജലീകരണം ഉണ്ടായാല്‍ വെള്ളരിയുടെ ഇലയുംതണ്ടും പിഴിഞ്ഞ എടുത്ത നീരും സമം നാടന്‍ കരിക്കിന് വെള്ളവും ചേര്‍ത്ത് 60 ml വീതംപലവട്ടം കഴിക്കുക.
വെള്ളരി ചേർത്ത് നെയ്യ് (സുഖപ്രസൂതി ഘൃതം ) കഴിക്കുന്നത് സുഖപ്രസവത്തിന്സഹായിക്കും.
വെള്ളരിക്കുരു പാലില്‍ അരച്ചതു നാഭിയില്‍ പുരട്ടിയാല്‍ മൂത്ര തടസ്സം മാറും.
മൂത്ര ചൂടിനു വെള്ളരിക്ക അരച്ചു പച്ച വെള്ളത്തില്‍ കലക്കി ശർക്കരയും ചേർത്ത് കഴിച്ചാല്നല്ല ആശ്വാസം കിട്ടും
വെള്ളരിക്ക ചെറു കഷണങ്ങള്‍ ആക്കി മുറിച്ചു ഉപ്പും ശുദ്ധമായ കുരുമുളക് പൊടിയുംവിതറിവേനൽക്കാലങ്ങളിൽ ഉപയോഗിച്ചാല്‍ ദാഹം മാറുന്നതിനൊപ്പം മൂത്ര ദോഷവുംമാറും.
വെള്ളരി ഇലയും ജീരകവും കൂടി വറുത്തു പൊടിയാക്കി തേനില്‍ ചേർത്ത് കഴിക്കുന്നത്തൊണ്ട രോഗങ്ങളിൽ നിന്ന് ആശ്വാസം കിട്ടാന്‍ നല്ലതാണ്.
വെള്ളരി ഇലയുടെ തളിരിലയും ശുദ്ധമായ തേനും ചേർത്ത് പിഴിഞ്ഞ് കണ്ണില്‍ ഇറ്റിക്കുക. കണ്ണിലെ ചുവപ്പ് നിറം ,പഴുപ്പ് ,വീക്കം ,ചൊറിച്ചില്‍ ,എന്നിവ വളരെ വേഗത്തില്‍ ശമിക്കും.
മൂത്രാശയത്തിലെ കല്ല് അലിഞ്ഞു പോകാന്‍ വെള്ളരി സ്ഥിരമായി കുറച്ചു ദിവസം കഴിക്കുക.
പ്രമേഹ രോഗികള്‍ പതിവായി വെള്ളരിക്ക കഴിച്ചാല്‍ മൂത്രത്തിലെ പഞ്ചസാരയുടെ നിരക്ക്കുറയ്ക്കാം.
മൂത്ര തടസമുള്ളവര്‍ പഴുത്ത വെള്ളരിയുടെ ചാറു നാഭിയില്‍ പുരട്ടിയാല്‍ വേദന ഇല്ലാതെമൂത്രം പോകും.
മൂത്രം പോകാതെ വീർപ്പുമുട്ടൽ ഉണ്ടാകുമ്പോള്‍ വെള്ളരിക്കുരു വറുത്തു പൊടിച്ചു അല്പം പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ഫലം കിട്ടും.
സന്ധി വേദനകൾക്ക് ശമനം കിട്ടാന്‍ ഇത് കഴിക്കുന്നത് നല്ലതാണ്.
ക്യാൻസറിനെതിരെ പൊരുതാന്‍ വെള്ളരി സഹായിക്കുന്നു.
ബ്ലഡ് പ്രെഷര്‍ നിയന്ത്രിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതോടൊപ്പം ശരീര ഭാരം നിയന്ത്രിക്കാനും വെള്ളരിക്കസഹായിക്കുന്നു.
വെള്ളരിക്ക ഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നത് ദഹനം ശരിയാക്കാന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക