അരി ഒരു കപ്പ് , കറുത്ത എള്ള് കാൽ കപ്പ് , ആശാളി കാൽ കപ്പ് , അയമോദകം കാൽ കപ്പ് , ജീരകം കാൽ കപ്പ് , ഉലുവ കാൽ കപ്പ്, ഏലക്ക 10, ചുക്ക് ഒരുകഷണം , കരപ്പട്ടി അര കിലോ
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം വറുത്തു പൊടിച്ച് ശർക്കര പാവു കാച്ചിയതിൽ ചേർത് യോജിപ്പിച്ച്മോദകമാക്കി വച്ചിരുന്ന് സേവിക്കുക. ഇത് ദഹനവും രോഗ പ്രതിരോധ ശേഷിയുംവർദ്ധിപ്പിക്കും . വാതവും നടുവേദനയും ശമിപ്പിക്കും.
നടുവേദനക്ക് നടുവിന് നല്ലെണ്ണ പുരട്ടിയ ശേഷം കടുക്/ മുരിങ്ങ തൊലി / വെളുത്തുള്ളി / പച്ചരി എന്നിവ സമമായി അരച്ച് തേച്ച ശേഷം പരുത്തി തുണി കൊണ്ട് മൂടിയ ശേഷം ഒരുമണിക്കൂർ കിടക്കുക. കൈ വേദന തോൾ വേദന നടുവേദന കാൽ വേദന എന്നിവ ശമിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക