പയർ വർഗ്ഗങ്ങൾ മുളപ്പിച്ചു കഴിച്ചു നോക്കൂ, അങ്ങനെയെങ്കിൽ ഇവ ഇരട്ടി പോഷകഗുണങ്ങൾ നൽകും. സാധാരണ ആഹാര സാധനങ്ങളിൽ നിന്ന് ലഭിക്കാത്ത പലവിറ്റാമിനുകളും പ്രോട്ടീനുകളും മുളപ്പിച്ച പയർ വർഗ്ഗങ്ങളിലുണ്ട്.
ചെറുപയർ, വൻപയർ, മുതിര, കടല തുടങ്ങിയ പയർ വർഗ്ഗങ്ങളാണ് സാധാരണ മുളപ്പിച്ചു കഴിക്കുന്നത്. ചിലധാന്യങ്ങളും മുളപ്പിച്ചു കഴിക്കുന്ന രീതിയുണ്ട്. മുളപ്പിച്ച പയർ വർഗങ്ങളിലെ ധാതുക്കളും, വിറ്റാമിനുകളും, പോഷകങ്ങളുമെല്ലാം ശരീരത്തിലേക്ക് എളുപ്പത്തില് ആഗിരണം ചെയ്യാന്സാധിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ദഹന പ്രക്രിയ വേഗത്തിലാക്കാനുമെല്ലാംഇത് സഹായിക്കും.
പയർ വർഗ്ഗങ്ങൾ മുളപ്പിച്ച് കഴിച്ചാൽ
പ്രായാധിക്യത്തെ ചെറുക്കാനും സൗന്ദര്യം നിലനിർത്താനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ഇവയിലടങ്ങിയിട്ടുണ്ട്.
മാംഗനീസ്, വിറ്റാമിന് എ, ബി.സി, ഇ, കെ തുടങ്ങിയവയും അമിനോ ആസിഡുകളുംധാരാളമായി അടങ്ങിയിട്ടുണ്ട്. അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെസംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ, മുളപ്പിച്ച പയർവർഗങ്ങളിൽ 10 മുതൽ100 ഇരട്ടിവരെ ഉണ്ട്. മുളപ്പിക്കുമ്പോൾ ജീവകം ഡി, മറ്റ് ധാതുക്കൾ എന്നിവയുടെ അളവ്വർധിക്കുന്നു. ഇക്കാരണങ്ങളാൽ നമ്മുടെ ഭക്ഷണ രീതിയിൽ നിർബന്ധമായുംഉൾപ്പെടുത്തേണ്ട ഒന്നാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ.
ചെറുപയർ മുളപ്പിച്ചത്
ധാരാളം വിറ്റാമിനുകളും പ്രോട്ടീനുമടങ്ങിയതാണ് ചെറുപയർ. വെറുതെ വേവിച്ചു കഴിച്ചാൽപോലും ഗുണങ്ങൾ പലതുണ്ട്. അപ്പോൾ ഇത് മുളപ്പിച്ചു കഴിച്ചാലോ, ഗുണം നാലിരട്ടിയാകും. രാവിലെ വെറും വയറ്റിൽ ഒരു പിടി മുളപ്പിച്ച ചെറുപയർ ശീലമാക്കി നോക്കൂ, ഒരുമാസത്തിനുള്ളിൽ ചില നല്ല മാറ്റങ്ങൾ നിങ്ങൾക്ക് തിരിച്ചറിയാനാകും.
ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് പ്രതിരോധ ശേഷിനൽകാനും കൂടുതൽ ബലം നൽകാനും തുടർച്ചയായ ഉപയോഗം സഹായിക്കും. സ്കിൻ കാൻസർ തടയാൻ സഹായിക്കുന്ന ചില ഗുണങ്ങളുള്ളതായും പഠനങ്ങൾകണ്ടെത്തിയിട്ടുണ്ട്.
ഗോതമ്പ് മുളപ്പിച്ചത്
ഗോതമ്പ് മുളപ്പിച്ചതിനു നിരവധിയാണ് ഗുണങ്ങൾ. വിറ്റാമിൻ ബി, സി, ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. ഗോതമ്പ് മുളപ്പിച്ചു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം നിലനിർത്താനും ഇതിന്റെ ഉപയോഗം സഹായകമാണ്.
ഉലു മുളപ്പിച്ചത്
ഉലുവ എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്നവരാണോ നിങ്ങൾ? എന്നാൽ കഴിക്കുമ്പോൾ കയ്പുള്ള ഉലുവയുടെ ഗുണങ്ങൾ മാധുര്യമുള്ളതാണ്. ഉലുവ മുളപ്പിച്ചു കഴിച്ചു നോക്കൂ, ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ ധാരാളം ഘടകങ്ങൾ ഉലുവയിൽ ഉണ്ട്. അയൺ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണിത്. ഉലുവമുളപിച്ചത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെടും.
ഉഴുന്ന് മുളപ്പിച്ചത്
ഉഴുന്ന് മുളപ്പിച്ചത് കഴിക്കുന്നതിന്റെ ഗുണങ്ങൾ പലർക്കുമറിയില്ല. നോൺ വെജ് കഴിക്കാത്തവർക്ക് പകരം വെക്കാനാവുന്ന ഒന്നാണ് ഉഴുന്ന്, ഇതിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ടെന്നത് തന്നെ കാരണം. ഉഴുന്ന് മുളപ്പിച്ചതിൽ സിങ്ക്, വിറ്റാമിൻ കെ എന്നിവ ധാരാളമുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാനും മലബന്ധം തടയാനും സഹായിക്കും.
മുതിര മുളപ്പിച്ചത്
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മുതിര. ഇത് മുളപ്പിച്ചു കഴിക്കുമ്പോൾ ഗുണങ്ങൾ ഇരട്ടിയാകുമെന്ന് പറയേണ്ടതില്ലല്ലോ. നല്ല ആരോഗ്യത്തിന് മുതിര മുളപ്പിച്ചു കഴിക്കുന്നത് സഹായിക്കും. രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും അമിത വണ്ണംകുറയ്ക്കാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക