എത്ര വൃത്തിയാക്കിയാലും വീണ്ടും ബാത്റൂമിൽ തങ്ങി നിൽക്കുന്ന ഇപ്പോഴും തലവേദന പിടിച്ച ഒരു കാര്യമാണ്. എന്നാൽ ഇത് ഒഴിവാക്കാൻ നമ്മുടെ വെളുത്തുള്ളി ഉപയോഗിച്ച് ചില പൊടിക്കൈകൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഈ പൊടിക്കൈ എപ്പോഴും പ്രയോഗിക്കേണ്ടത് രാത്രിയില്‍ ആണ്. ഇത് വളരെ ലളിതമായി ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ടോയ്ലെറ്റിൽ തൊലികളഞ്ഞ വെളുത്തുള്ളിയോടൊപ്പം ഒരു ഗ്രാമ്പൂ ഇടുക. നിങ്ങള്‍ പകല്‍ സമയത്ത് പല തവണ ടോയ്ലെറ്റ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഈ പൊടിക്കൈ രാത്രിയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. രാവിലെ നിങ്ങളുടെ ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ടോയ്ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. നിങ്ങള്‍ ഇത് ആഴ്ചയില്‍ രണ്ടുതവണ ചെയ്താല്‍, വെളുത്തുള്ളി നിങ്ങളുടെ ടോയ്ലെറ്റ് പൂപ്പല്രഹിതമാക്കുന്നു. ഇത് ചെയ്താലും നിങ്ങള്‍ സാധാരണ ചെയ്യുന്നത് പോലെ ടോയ്ലറ്റ് കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
രാത്രി കിടക്കുന്നതിന് മുന്‍പ് അല്പം വെള്ളം ചൂടാക്കി അതില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞിട്ട് തിളപ്പിക്കുക, ഇത് കൂടാതെ ഇതിലേക്ക് ഒരു ഗ്രാമ്പൂ കഷ്ണം കൂടി ചേര്‍ക്കുക. ഇത് ചെയ്ത ശേഷം നല്ലതു പോലെ തിളപ്പിച്ച് വെള്ളം ചൂടാറിക്കഴിഞ്ഞാല്‍ ആ വെള്ളം ടോയ്ലറ്റില് ഒഴിക്കാവുന്നതാണ്. എന്നിട്ട് ഫ്ളഷ് ചെയ്യരുത്. ഇത് നിങ്ങളുടെ ടോയ്ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക