പണ്ട് ചായ എന്നാൽ കട്ടൻ അല്ലെങ്കിൽ പാൽ ഈ രണ്ട് വകഭേദങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ചായയ്ക്ക് ഇന്ന് ലൈം ടീ, ഗ്രീൻ ടീ, ജിഞ്ജർ ടീ എന്നിങ്ങനെ നിരവധി വെറൈറ്റികൾവന്നു. ഈ ശ്രേണിയിലേക്കാണ് ബ്ലൂ ടി അഥവാ നീല ചായ വന്നിരിക്കുന്നത്.
നീല നിറത്തിളുള്ള ഈ ചായയിൽ കഫീനില്ല എന്നതാണ് പ്രത്യേക. ശംഖുപുഷ്പം ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. ഈ നീല ചായ പോഷകഗുണങ്ങളാൽ സമ്പന്നമാണ്.
ഓർമ്മ ശക്തി വർധിപ്പിക്കുക, ആംഗ്സൈറ്റി, ആസ്മ, പ്രമേഹം എന്നിവയ്ക്ക് ഉത്തമമാണ് ബ്ലൂടീ എന്നാണ് പറയുന്നത്. മാത്രമല്ല, മുഖ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഈ ചായ നല്ലതാണ്. ബട്ടർഫ്ളൈ പീ ടീ എന്നും ഇതിന് പേരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക