നിങ്ങൾ ഒരു ഐസ് ക്രീം പ്രിയനാണോ? എന്നാൽ അമിതമായ ഐസ് ക്രീം ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നമ്മുടെ ശരീരത്തിലെ ദഹന ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന നിരവധി കലോറികളും അഡിറ്റീവുകളും ഐസ് ക്രീമിൽ അടങ്ങിയിരിക്കുന്നു. എന്നാൽ ശരീരത്തിന് ആരോഗ്യപ്രദമായ പോക്ഷകങ്ങൾ വളരെ കുറവാണ് താനും.
ഒരു ചെറിയ കപ്പ് ഐസ് ക്രീമിൽ തന്നെ ഏകദേശം 1000 കലോറിയോളം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം വർധിപ്പിക്കാൻ അമിതമായ ഐസ് ക്രീം ഉപയോഗം കാരണമാകുന്നു.
രാത്രിയിൽ ഐസ് ക്രീം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും. ഒരു സ്കൂപ് ഐസ് ക്രീമിൽ ഏകദേശം 40 ഗ്രാമ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദ്രോഗത്തിന് ഉള്ള സാധ്യത കൂട്ടുന്നു.
അധികം ഐസ് ക്രീം കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും വർധിപ്പിക്കും. അമിതമായ ഐസ് ക്രീം ഉപയോഗം നിങ്ങളുടെ മസ്തിഷ്ക്ക പ്രവർത്തനത്തെ മന്ദഗതിയിലാക്കും. ഇത് മാത്രമല്ല അലസത കൂടാനുള്ള സാധ്യതയും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക