അമ്മ സിന്ധു സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിംഗപ്പൂരില്‍ വെക്കേഷനിലാണ് നടി അഹാന കൃഷ്ണ. യാത്രയ്ക്കിടെ എടുത്ത മനോഹര ചിത്രങ്ങള്‍ അഹാന സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കുന്നുണ്ട്.
ഇത്തരത്തിൽ ആഹാന പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അഹാനയും അമ്മയും സഹോദരിമാരും ഒന്നിച്ചുള്ള ചിത്രമാണിത്.
പത്ത് വർഷങ്ങൾക്കു മുൻപും ശേഷവും, അതേ സ്ഥലം, അതേ മാസം, അതേ ആവേശം എന്നാണ് അഹാന ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
2012 ഓഗസ്റ്റ് മാസം സിംഗപ്പൂരിൽ ചെന്നപ്പോൾ എടുത്തൊരു ചിത്രം ഇപ്പോഴത്തെ ട്രിപ്പിൽ നിന്നുള്ള ചിത്രവുമാണ് അഹാന പങ്കുവച്ചത്. അമ്മയ്ക്കും മക്കള്‍ക്കും ഒരു മാറ്റവുമില്ലെന്നും ജീവിതം നന്നായി ആഘോഷിക്കൂ എന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
ജീവിതകാലം മുഴുവൻ ഈ സന്തോഷം നിലനിൽക്കട്ടെയെന്നും അച്ഛൻ കൃഷ്ണകുമാറിനെ കൂടി യാത്രയിൽ കൂട്ടാമായിരുന്നുവെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക